കാലാന്തരം

തോറ്റ് പോയിട്ടും പോരാട്ടം
അവസാനിപ്പിക്കാത്തവർക്കു വേണ്ടി,

ആൾക്കൂട്ടത്തിൽ ഒറ്റക്കായിപ്പോയിട്ടും
എല്ലാവരെയും ചേർത്ത്
നിർത്തിയവർക്കു വേണ്ടി,

നിശബ്ദരാക്കപ്പെട്ടവരുടെ
ഇടിമുഴക്കമായവർക്കു വേണ്ടി,

ഹൃദയത്തിൽ മുറിവേറ്റിട്ടും
സ്നേഹം പൊഴിച്ചവർക്കു വേണ്ടി,

മരിച്ചു കളയാൻ കാരണങ്ങൾ
ഏറെയുണ്ടായിട്ടും ജീവിക്കാൻ
തീരുമാനിച്ചവർക്കു വേണ്ടി,

നാം ഇനിയും കവിതകളെഴുതും
കഥകൾ പറയും, പാട്ട് പാടും.

നിങ്ങളെപ്പോലെയുള്ള മനുഷ്യരാണ്
ഈ ലോകത്തിന്റെ വെളിച്ചം
കെടാതെ സൂക്ഷിക്കുന്നതെന്ന്
വരും തലമുറകളോട് ഇങ്ങനെ
പറഞ്ഞ് കൊണ്ടേയിരിക്കും.

ഒടുവിലാ പിന്തുടർച്ചയിൽ
നമുക്ക് സഹോദരിസഹോദരന്മാർ
ഉണ്ടാകും.

കാലാന്തരത്തിൽ,
കവിതകൾ വീണ്ടും പിറക്കും,
വെളിച്ചം വീണ്ടും ജ്വലിക്കും.

Read more...