കാടെരിയുമ്പോൾ

കാറ്റ് കാട്ടുതീയാകുമ്പോൾ,

കൂട്ടം തെറ്റിപ്പോയവർക്ക്
കൂടാകുക.
ചിറകെരിഞ്ഞ് വീണവർക്ക്
ചാഞ്ഞ് കിടക്കാനൊരു
നെഞ്ചകം കൊടുക്കുക.

ആകാശമെരിയുമ്പോൾ
അമ്മക്കിളിയും,
ആശയറ്റവർക്ക്
അച്ഛൻകിളിയുമാകുക.

ഒടുവിൽ കാടെരിയുമ്പോൾ
കൂറ്റൻക്കുന്നിലെ കാട്ടരുവിയായി
കവിഞ്ഞൊഴുകുക.

Read more...