ജടായു

നീണ്ട പ്രയാണങ്ങളിൽ
ചിറക് ഇടറുമ്പോളൊക്കെ,
ജടായു,
ഞാൻ നിന്നെയോർക്കും.

പാതിയരിഞ്ഞ ചിറകുമായി
പ്രാണൻ പിടയുമ്പോഴും,
പോർമുഖം താഴ്ത്തിയില്ല നീ
പോരാട്ടം നിലച്ചിരുന്നില്ല നിന്റെ.

ഇനി നിൻ സ്മൃതിമതി,
ചിറക് ഇടറാതെ, തല താഴാതെ,
ചിറകടിച്ചെനിക്ക് വീണ്ടുമുയരാൻ.

Read more...