മഴകൊണ്ട് പൊള്ളലേക്കുമ്പോൾ

മഴകൊണ്ട് പൊള്ളലേക്കുന്ന
ചില നേരങ്ങളുണ്ട് ഭൂവിൽ.
തണുപ്പായി പെയ്തിരുന്നവൾ
പൊടുന്നുനെ കാലചക്രത്തിൽപ്പെട്ട്
താപം പ്രവഹിക്കുന്ന
നിമിഷങ്ങളാണവ.

നിശ്ബദമായി മിഴിയടച്ചവ
സ്വീകരിക്കുകയെന്നല്ലാതെ
യാതൊന്നും ചെയ്യാനില്ലാത്ത
ശപിക്കപ്പെട്ട സമയം.

യാത്രകളുടെയും ഓർമ്മകളുടെയും
മനോഹാരിത ദൗര്‍ഭാഗ്യംകൊണ്ട്
വേദനകളാകുന്ന കാലം.

പക്ഷേ ഞാനിനിയും വേദനിച്ചേട്ടെ,
എരിഞ്ഞ് പെയ്യുക നീ,
എന്നിലോട്ട് തന്നെ.

ചൂട് തോരുവോളം ഞാൻ
ഇടനെഞ്ചിൽ കിടത്താം നിന്നെ,
ഒടുവിൽ ശാന്തമായി
ഉണരുക നീ.

തണുത്ത മഴയായി
വീണ്ടും പൊഴിയാൻ.


Read More