മഴ

ഇനി നമ്മൾ കാണുമ്പോൾ
ഏറെക്കാലത്തിന് ശേഷം
പെയ്യാൻ കാത്തിരുന്ന
മഴ നിറഞ്ഞ് പെയ്യുമാരിക്കും.

അപ്പോളാ സ്‌കൂൾ വരാന്തയിൽ
ഓടിക്കയറി നിൽക്കണം നമ്മുക്ക്.
നമ്മളെപ്പോലെ തന്നെ
പുതിയ നിറങ്ങൾ വന്നിരിക്കുന്നു,
പഴയാ കെട്ടിടത്തിന്.

ഞാൻ മലയാളം ക്ലാസ്സിന്
പോകുമ്പോളൊക്കെ
നിൻ്റെ കണ്ണുകൾ ഈ
ജനലവഴി, എന്നോട്
എന്തോ പറയുമായിരുന്നു.

മഴ തോർന്ന് നിൽക്കുമ്പോൾ
പണ്ട് നമ്മൾ അകന്ന്
നടന്നിരുന്ന,
പള്ളിയുടെ അരികിലൂടെ
ചേർന്ന് നടക്കാമിനി.

ഇതുവഴി ഞാൻ എൻ്റെ
കൂട്ടുകാരികളോട് മിണ്ടി
നടന്നതിന്, നീയിന്നും
പിണങ്ങാറുണ്ടെന്ന് പറഞ്ഞ്
ചിരിച്ചു നമ്മൾ.

മഴ പിന്നെയും ആർത്ത്
പെയ്യുന്നു, ഈ വഴിയിലിന്ന്
നമ്മൾ മാത്രം.
കൈയ്യ്ചേർത്ത് പിടിക്ക,
മഴയിലാകെ നനഞ്ഞ്
നടന്ന് തുടങ്ങാം നമ്മുക്കിനി .


Read More