ഏകാന്തതകൾ

ഞാൻ ഏകനായിരിക്കുന്ന മുറി,
ഫാനിൻ്റെ ഇരമ്പലുകൾ.
മേശമേൽ എന്നെ നോക്കി വെറുതെയിരിക്കുന്ന
ലാപ്ടോപ്പും മൊബൈയിലും
അതിൽ കണ്ട് തീരാൻ കഴിയാത്രത്ത
സിനിമകളും പാട്ടുകളും.

പച്ചകുപ്പിയിലിരിക്കുന്ന വള്ളിച്ചെടികൾ,
ഞാൻ അല്ലാതെയുള്ള ജീവൻ്റെ
ഏക കണികളാണ് അവ.
ആവി പറക്കുന്ന കട്ടൻചായയും പുസ്തകങ്ങളും,
അതിൽ വായിച്ച തീരാത്ത കഥകളും
കണ്ടിട്ടില്ലാത്ത അറിവുകളും.

എല്ലാ യാത്രക്കും കൂടെ വരുന്ന
നീലബാഗും വാച്ചും.
ജീവിതത്തിന്റെ നേർകാഴ്ചകളുടെ പേഴ്സ്സും,
ഓർമ്മപ്പെടുത്തലുകളുടെ കട്ടിലും അലമാരയും.

ഇവയെല്ലാം എനിക്ക് കൂട്ടിനുണ്ടെങ്കിലും
എനിക്കിഷ്ട്ടം എൻ്റെ ഏകാന്തതകളെയാണ്.
അവയ്ക്ക് മാത്രം ഞാനൊന്നും
കൊടുത്തതായി ഓർമ്മയില്ല,
എങ്കിലും അവ ഇപ്പോഴും കൂടെ വരുന്നു.

ഓരോ തവണ വരുമ്പോഴും അവ
പൊതിഞ്ഞ് കൊണ്ടുവന്നതാണ്
ഈ വരികളും വർണങ്ങളും,
പിന്നെ കുറച്ച് വെളിച്ചവും.

വെളിച്ചം ഞാനെടുത്ത എൻ്റെ
നാല് ചുവരിന്മേൽ തേച്ച് വെക്കാറുണ്ട്.
കണ്ണിൽ ഇരുട്ട് നിറയുമ്പോൾ
അകക്കണ്ണിന് വഴി കാണാൻ.

വരികൾ ഇവിടെ ഞാൻ
നിങ്ങൾക്ക് വെച്ചിട്ട് പോകുന്നു.
ചിലപ്പോൾ അവ
ഏകാന്തതൾക്ക് വഴിയൊരുക്കും.
മുന്നോട്ടുള്ള യാത്രക്ക് അവ നിങ്ങൾക്ക്
വെളിച്ചം സമ്മാനം തരും.

വെളിച്ചം പുഞ്ചിരികൾ തരും,
സ്വയമറിഞ്ഞതിൻ്റെ പുഞ്ചിരികൾ.


Read More