മഴമരങ്ങൾ നാം

അന്ന് നിലാവത്ത് എന്നെ മടിയിൽ കിടത്തി പറഞ്ഞത് ഓർമ്മയുണ്ടോ ഇയാക്ക് ?!

എന്തായിരുന്നു ?!

എൻ്റെ കണ്ണുകൾ ഓരോന്നും മുത്തുകളായിരുന്നേൽ അവ താൻ കോർത്തെടുത്തേനെയെന്ന് !!. ഓരോ രാത്രിയിലും ഞാനത് ഓർക്കാറുണ്ട്.

എനിക്ക് ഓർമ്മയുണ്ട് പെണ്ണേ. അത് എഴുതിയ കവി അകാലത്തിൽ വിട്ട്പോയി.

അയ്യോ..മരിച്ച പോയോ ??

അതേ..പക്ഷേ ആ വരികൾ, മരണം വേർപെടുത്തിയെങ്കിലും ഇങ്ങനെ ചുറ്റിലും പെയ്ത് നനക്കുന്നുണ്ടല്ലോ.

എന്നാൽ താൻ പറയുന്നത്പോലെ നമ്മുക്കും ഒരു കവിതയായല്ലോ?!. മഴ തോരുമ്പോളും നിറഞ്ഞ പെയ്യുന്ന മരങ്ങളെപ്പോലെ പരസ്പരം ഹൃദയങ്ങളെ നനക്കാല്ലോ!


Read More