ദിവസം 1

ദിവസം 1

ഇതുവരെയും വഴിപഠിക്കാൻ കഴിയാത്ത മഞ്ഞത്തെരുവ് കണക്കെയാണ് നീയെനിക്ക്.

ഇനിയും പിടികിട്ടാത്ത
ഇടവഴികളും, ഇന്നോളം കണ്ടിട്ടില്ലാത്ത കുറുക്കുവഴികളും

അതിൽ,
പൊടുന്നുടനെയുള്ള തിരിവുകളും, പ്രതീക്ഷിക്കാത്ത വഴിയവസാനങ്ങളും!

എങ്കിലും ഞാനിപ്പോഴും
നിന്നിൽ തന്നെയാണല്ലോ
വഴി തെറ്റി നടക്കുന്നതെന്ന്
ഓർമയാണെന്നേ
മുന്നോട്ട് നടത്തുന്നത്.