# Ml-Scribbles

notes

മായാസൃഷ്ട്ടി

29 July 2021

നിങ്ങളെപ്പോലുള്ള മനുഷ്യരും, കടലും കാടുകളുമൊക്കെ ഏതോ മായാസൃഷ്ട്ടിയായിരിക്കണം.

അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇത്ര മനോഹരമായി നിങ്ങൾക്ക് നിലനിൽക്കാൻ സാധിക്കുന്നത്.

notes

നീണ്ട യാത്രകൾ

30 May 2021

ചിലപ്പോളൊക്കെ വീടിന്റെ സുന്ദരസുരഭില സുഖങ്ങളിൽ നിന്നും നമുക്കിടക്ക് യാത്ര പറയേണ്ടി വരും,

വേഗന്ന് തിരികെ വരാമെന്ന് പറഞ്ഞിറങ്ങിയ നീണ്ട യാത്രകൾ.

notes

കേരളജനതക്ക് നന്ദി

2 May 2021

പ്രകാശവും പ്രതീക്ഷകളും അറ്റ് പോയ എന്റെ ഇൻഡ്യയിൽ, പ്രാണവായു കിട്ടാതെ പിടഞ്ഞ് തീർന്ന മനുഷ്യർക്കിടയിൽ, ജനങ്ങളേക്കാൾ കൂടുതൽ ജാതിയെ സ്നേഹിച്ച ഭരണാധികാരികൾക്കിടയിൽ,

എന്റെ കേരളം പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും തുരുത്തായി ഇനിയും നിലകൊള്ളും.

കേരളജനതക്ക് നന്ദി ❤️

notes

ചിറകുകൾ

14 July 2020

ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.

പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.

notes

പ്രണയനക്ഷത്രം

14 February 2020

ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.

ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ നിന്നെയോർക്കുന്നതല്ലേ പ്രണയം.