# Chithrakkurippu

ml-img

ദിവസം 1

12 September 2026

ml-img

ദിവസം 1

11 September 2026

ml-img

ദിവസം 1

10 September 2026

ml-img

ദിവസം 1

9 September 2026

ml-img

ദിവസം 1

8 September 2026

ml-img

ദിവസം 1

7 September 2026

ഇതുവരെയും വഴിപഠിക്കാൻ കഴിയാത്ത മഞ്ഞത്തെരുവ് കണക്കെയാണ് നീയെനിക്ക്.

ഇനിയും പിടികിട്ടാത്ത
ഇടവഴികളും, ഇന്നോളം കണ്ടിട്ടില്ലാത്ത കുറുക്കുവഴികളും

അതിൽ,
പൊടുന്നുടനെയുള്ള തിരിവുകളും, പ്രതീക്ഷിക്കാത്ത വഴിയവസാനങ്ങളും!

എങ്കിലും നിന്നിൽ തന്നെയാണല്ലോ
ഞാനിപ്പോഴും വഴി തെറ്റി
നടക്കുന്നതെന്നുള്ള
ഓർമയാണെന്നേ
മുന്നോട്ട് നടത്തുന്നത്.

ml-img

ദിവസം 1

6 September 2026

പ്രണയത്തിൻ്റെ പകൽക്കിനാക്കളിലൊന്നാണ്
പാതിരാത്രിയിൽ പങ്കുവെയ്ക്കുന്ന
പൊരിച്ച പാതിമുറിച്ച മുട്ടബ്രെഡുകൾ.

ml-img

ദിവസം 1

5 September 2026

നിന്നെ കാത്തിരിക്കുമ്പോൾ
ദിവസങ്ങൾ ഇങ്ങനെയാണ്
കരകാണാ കടലിനോളം
നീളമുള്ളതാകുന്നത്.

അയാളുടെ ചോദ്യത്തിന്
അവളുടെ കണ്ണുകളിൽ
തിരവറ്റിപ്പോയ കടലിന്റെ
നിശബ്ദ നിറഞ്ഞ് നിന്നു.

ml-img

ദിവസം 1

4 September 2026

അറിയില്ല നിന്നെക്കുറിച്ച്
എന്തെഴുതണമെന്ന്.

മരങ്ങളക്കിടയിലെ
മരീചികയാണെന്ന്
മാത്രമറിയാം.